ന്യൂയോർക്: യു.എസിനെ തകർത്തെറിഞ്ഞ ഹാർവി, ഇർമ ചുഴലിക്കാറ്റ് ബാധിച്ച മേഖലകളുടെ പുനരധിവാസത്തിന് ഫണ്ടു ശേഖരിക്കാൻ അഞ്ച് മുൻ പ്രസിഡൻറുമാർ കൈകോർത്തു. മുൻ പ്രസിഡൻറുമാരായ ബറാക് ഒബാമ, േജാർജ് ഡബ്ല്യൂ ബുഷ്, ബിൽ ക്ലിൻറൺ, ജോർജ് എച്ച്. ഡബ്ല്യൂ ബുഷ്, ജിമ്മി കാർട്ടർ എന്നിവരാണ് രാജ്യത്തെ ചുഴലിക്കാറ്റ് ബാധിതരെ സഹായിക്കാൻ സംഘടിപ്പിച്ച ടെക്സസിലെ സംഗീത പരിപാടിയിൽ ഒന്നിച്ചത്.
ദുരിതാശ്വാസഫണ്ട് സമാഹരിക്കാൻ േവണ്ടിയായിരുന്നു പരിപാടി. അമേരിക്കയുടെ െഎക്യം മുറുകെപ്പിടിക്കുക എന്ന ലക്ഷ്യവുമായാണ് കക്ഷിഭേദമന്യേ ഇൗ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികളിലെ മുൻ പ്രസിഡൻറുമാർ ചുഴലിക്കാറ്റു ബാധിതരുടെ കണ്ണീരൊപ്പാനെത്തിയത്.
ചുഴലിക്കാറ്റുകളെ തുടർന്ന് കോടിക്കണക്കിന് ഡോളറിെൻറ നഷ്ടമാണ് ടെക്സസിനുണ്ടായത്. ഫ്ലോറിഡ, പോർടോറികോ, യു.എസ് വിർജിൻ െഎലൻഡ് എന്നിവിടങ്ങളിലാണ് കാറ്റ് കൂടുതൽ നാശം വിതച്ചത്. ‘‘അമേരിക്കക്കാരുടെ കണ്ണീരൊപ്പാൻ ഞങ്ങൾ ഒന്നിക്കേണ്ടത് അനിവാര്യമായിരിക്കുന്നു. ’’-എന്നായിരുന്നു പരിപാടിക്കുമുമ്പ് ഒബാമയുടെ സന്ദേശം. ദേശീയഗാനം ആലപിച്ച വേളയിൽ അഞ്ചുപേരും ഒന്നിച്ച് സ്റ്റേജിൽ അണിനിരന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.